Share for friends:

Read ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (2000)

ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (2000)

Online Book

Genre
Rating
4.26 of 5 Votes: 2
Your rating
ISBN
8171305709 (ISBN13: 9788171305704)
Language
English
Publisher
ഡി സി ബുക്സ്

ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (2000) - Plot & Excerpts

ഞാൻ ആദ്യം ഈ നോവൽ വായിച്ചപ്പോൾ അത്ര മഹത്തായ ഒന്നായി തോന്നിയിരുന്നില്ല. എട്ടിൽ പഠിയ്ക്കുമ്പോൾ ആണ് എന്റെ ഫ്രണ്ട് വിനീത ഈ ബുക്ക്‌ വായിയ്ക്കാൻ തന്നത്. അന്ന് നോവലുകൾ വായിച്ചു തുടങ്ങുന്ന കാലം. രണ്ടോ മൂന്നോ ആഴ്ച ഞാൻ തലകുത്തി നിന്ന് ചിരിയ്ക്കുകയായിരുന്നു എന്നാണു ഓർമ. ബസ്ര കുഞ്ഞപ്പു കിട്ടാനുള്ള പൈസയ്ക്ക് പകരം പെയിന്റെറുടെ പെയിന്റ് പാട്ടകളും ബ്രഷും എടുത്തു കൊണ്ട് വന്നു ഉലക്കയ്ക്കക്കും ഉരലിനും പെയിന്റ് അടിയ്ക്കുന്ന സീൻ ആയിരുന്നു എന്നെ ഏറ്റവും ചിരിപ്പിച്ചത് എന്ന് ഓർമയുണ്ട്. ആ രണ്ടു മൂന്നു ആഴ്ച (അത് കഴിഞ്ഞു പിന്നെയും) ഞാൻ ഫുൾടൈം അതിരാണിപ്പാടത്തും ഇലഞ്ഞിപ്പൊയിലിലും ആയിരുന്നെന്നാണോർമ. ചന്തു ഓടക്കുഴൽ ഉണ്ടാക്കി ശ്രീധരന് കൊടുത്തപ്പോൾ ഞാനും അതു വാങ്ങി ഒന്ന് ഊതി നോക്കിയിരുന്നില്ലേ? ചന്തോമന്റെ കയത്തിൽ ഞാനും എത്തിച്ചു നോക്കിയിരുന്നില്ലേ? അപ്പം വാങ്ങി വരുമ്പോൾ കൊത്തിയ പാട് ഇപ്പോഴും പുറത്ത് ഇല്ലേ എന്നൊരു സംശയം. കുതിര ബിരിയാണിയുടെ രുചി, ഉം....ശ്രീധരൻ വളർന്നപ്പോൾ ഞാനും കൂടെ വളരുകയായിരുന്നു. പിന്നെ ഏറ്റവും ചിരിച്ചത് ജയമോഹനനെ പറിച്ചെടുക്കുന്നത് ഓർത്തായിരുന്നു. ആരോ കൊണ്ടു പോകുന്ന പച്ചിലക്കെട്ടിനു പുറകെ പോകുന്ന ഒരു ആടിന്റെ ചിത്രം എത്ര മാത്രം ചിരിപ്പിച്ചു എന്ന് ഓർമയില്ല. പ്രണയമായിരുന്നോ അതോ കവിതയായിയുന്നോ ശ്രീധരന് ആദ്യം ഉണ്ടായത് എന്നും ഓർമയില്ല. അലസിപ്പോയ കുറെ ശ്രമങ്ങൾക്ക് ശേഷം കവിതായജ്ഞം വിജയിച്ചെങ്കിലും പ്രണയം യാഥാർത്യമാകാൻ കുറെ സമയമെടുത്തു. അതാകട്ടെ, നനഞ്ഞ ഒരു പഴയ നോട്ട് ബുക്കിലെ വയലെറ്റ് മഷി കൊണ്ട് കുത്തിക്കുറിച്ച ഒരു കവിതയിൽ ഒതുങ്ങു കയും ചെയ്തില്ലേ. ശ്രീധരൻ നന്നാക്കിയ അവളുടെ കുട ആ ബുക്ക്‌ നനയാതെ നോക്കാൻ പോലും ഉപകരിച്ചില്ല.വളർന്ന ശ്രീധരന് ചിരിയ്ക്കാനൊ ചിരിപ്പിയ്ക്കാനോ ഉള്ള അവസരങ്ങൾ കുറഞ്ഞു വരികയായിരുന്നു. അസുഖം ബാധിച്ചു മരിച്ച ഏട്ടനും നാരായണിയും, പിന്നെ മരിച്ചു പോയ അച്ഛനും കൂടുതൽ വേദാന്തി ആകാനുള്ള അവസരങ്ങളാണ് ശ്രീധരനു നൽകിയത്. ശ്രീധരനൊപ്പം അതിരാണിപ്പാടം കൂടെ വളർന്നു(എന്തിന്?). നിഷ്കളങ്കമായ ഗ്രാമം പൊടുന്നനേ രൂപാന്തരം പ്രാപിയ്ക്കുന്നു. അമ്മയ്ക്കൊപ്പം ശ്രീധരൻ അവിടുന്ന് പോകുന്നതിനോടൊപ്പം ഞാനും സ്ഥലം വിട്ടു. ഭാവിയുടെ ഒരു ചൂണ്ടു പലക ആയിരുന്നെങ്കിലും അപ്പോഴും എട്ടാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന ഞാൻ അതൊക്കെ അവഗണിച്ചു. വളരാൻ എനിയ്ക്ക് പ്രത്യേകിച്ച് ധൃതി ഒന്നും ഉണ്ടായിരുന്നില്ല.യുങ്ങ് ഫ്രാ കൊടുമുടിയിൽ എമ്മയോട് തോന്നിയ നൈമിഷിക പ്രണയം അത്ര കാര്യമായി സ്പർശിചില്ല. എന്നാൽ വേലു ആശാരിയുടെ ഇറയത്തു ഇരുന്നു അതിരാണിപ്പാടത്തെ ശേഷചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. കഥകളൊന്നും സന്തോഷകരങ്ങൾ അല്ലായിരുന്നെങ്കിലും.അതിനു ശേഷം ആ പുസ്തകം എത്ര തവണ വായിച്ചു കാണും. പിന്നെ വളരുകയും വേറെ കുറെയേറെ പുസ്തകങ്ങൾ വായിയ്ക്കാൻ അവസരം കിട്ടുകയും ചെയ്തപ്പോഴാണ് ഇങ്ങനത്തെ ഒരു എഴുത്ത് കണ്ടു കിട്ടാൻ പാടാണെന്ന് മനസ്സിലായത്‌. വയസ്സ് ഒരുപാട് കൂടിയതിനു ശേഷം (വളർന്നു എന്ന് അവകാശപ്പെടുന്നില്ല) കഴിഞ്ഞ വർഷം വായിച്ചപ്പോഴും വാചകങ്ങൾ ഒക്കെ അതേ അനുഭൂതികൾ ഉണ്ടാക്കുന്നു. ചന്തോമന്റെ കയത്തിലെ ഉച്ച വെയിലും നാരായണിയുടെ പായയിൽ വീഴുന്ന അന്തിവെയിലും അമ്മുവിന്റെ കുട ഓടിച്ചു കളയുന്ന കാറ്റും മഴചാറ്റിലും മുനിസിപ്പാലിറ്റി ബൾബ്‌ ഊരാൻ പോസ്റ്റ്‌'ൽ കയറുന്ന ശ്രീധരന്റെ മേൽ വീഴുന്ന വൈദ്യുത വെളിച്ചവും എല്ലാം ഇപ്പോഴും ശ്രീധരനെന്ന പോലെ എനിയ്ക്കും ഓർമയുണ്ട്. സങ്കല്പങ്ങൾ കൊണ്ട് അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കൗമാര കാലത്തിന്റെ തുടക്കത്തിൽ അതിരാണിപ്പാടത്ത് പോകാൻ അവസരം കിട്ടിയതിൽ ഭാഗ്യം. ഇല്ലെങ്കിൽ ചിലപ്പോ ഇതിലെ അനുഭവങ്ങൾ എനിയ്ക്ക് സ്വായത്തമാക്കാൻ പറ്റിയില്ലെന്നിരിയ്ക്കാം. VKN അല്ലാതെ നർമവും ദുഃഖവും പരസ്പരം മെടഞ്ഞു മാല കോർക്കാൻ അറിയുന്ന വേറെ ആരും മലയാളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. VKN'ന്റെ നർമം കുറെക്കൂടെ തീഷ്ണവും ശോകം കുറെക്കൂടെ നിരാശാഭരിതവും ആണെന്ന് മാത്രം. പക്ഷേ അനുഭവങ്ങൾ SK'യുടെ അത്ര യാതാർഥ്യമല്ലെന്ന് തോന്നും ചിലപ്പോൾ. ഈ പുസ്തകം വായിച്ചിട്ട് കണ്ണ് നിറയാത്തവര്‍ ഉണ്ടാകില്ല / അതിരാണി പാടവും നീലകൊടിവേലി വെറും അപ്പുവും ശ്രീധരനും മാഷും കുട്ടികളും അങ്ങനെ ഒരു നാടിന്റെ ജീവന്റെ സ്പന്തന്മാണ് ഈ പുസ്തകം പറയുന്നത് . എന്നോ മണ്മറഞ്ഞ മലയാള മണ്ണിന്റെ യഥാര്‍ത്ഥ ഗന്ധം ഇതിലൂടെ ഒന്ന് കൂടി ശ്വസിക്കാം ...

What do You think about ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha (2000)?

ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചു
—tw1light

He paints on the paper with words.
—ThatAsianAndy

This is a must read...
—Ajay

Write Review

(Review will shown on site after approval)

Read books by author S.K. Pottekkatt

Read books in category Fiction