Oru Desathinte Kadha | ഒരു ദേശത്തിന്റെ കഥ (2000) - Plot & Excerpts
നമുക്ക് ചുറ്റും നടന്ന അല്ലെങ്കിൽ നമ്മുടെ തന്നെ കുട്ടിക്കാലം അല്ലെ എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയിലൂടെ അനാവരണം ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോയി. ഓരോ വ്യക്തികൾക്കും എന്തിനു ഒരു ചെറിയ പുല്നാംബിനു പോലും സവിശേഷതയും നൈർമല്യവും ഉണ്ട് എന്ന് എസ് കെ നമ്മെ ബോധ്യപെടുതുന്നു. ഇലഞ്ഞിപൊയിലും കന്നിപ്പറംബും അതിരാന്നിപാടവും അവിടെ ജീവിക്കുന്ന ഗ്രാമീണരും മലയാള സാഹിത്യത്തിനും അതുപോലെ ഒരു അനുവാചകനും നല്കുന്ന സംഭാവന ചെറുതല്ല. നന്ദി. ഒരു കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങളോട് സംവദിക്കുന്നതായ് തോന്നുമ്പോള്‍, അഥവാ നിങ്ങളും അവരില്‍ ഒരാള്‍ ആയിരുന്നെങ്ങില്‍ എന്ന് കൊതിക്കുകയാണെങ്കില്‍, അപ്പോഴാണ് കഥ ഒരു അനുഭവം ആയിത്തീരുന്നത്. അത്തരത്തില്‍ ഒന്നാണ ജ്ഞാനപീഠം ലഭിച്ച S K പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ.പേരിനോട് തികച്ചു നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ എഴുതപ്പെട്ടിട്ടുള്ളത കൃതി.ശ്രീധരന്റെ കുട്ടിക്കാലവും, കൌമാരവും, പ്രണയവും, സപ്പ്റ് സറ്ക്കീട്ടും, എല്ലാം ലളിതമായ ഭാഷയില്‍ അനാവരണം ചെയ്യുന്നതിനൊപ്പം,അതിരാനിപ്പടം എന്നാ ഗ്രാമത്തിന്റെ തുടിപ്പും തേങ്ങലും, നന്മയും തിന്മയും ഭൂപ്രകൃതിയും എല്ലാം ഉള്‍കൊള്ളിച്ചു ആത്മ കഥാപരമായ് എഴുതിയ കൃതി.കുവൈറ്റ് കുഞ്ഞാപ്പുവും, കോരന്‍ ബട്ലറും, ആശാരി ആണ്ടിയും, വാസു രൈട്ടരും, അങ്ങനെ നാട്ടിന്പുറത്തിന്റെ നന്മകളും, കൊച്ചു കൊച്ചു കള്ളത്തരങ്ങളും, വ്യക്തമായ് ഉള്‍ക്കൊണ്ടിട്ടുള്ള ഒരു പറ്റം കഥാപാത്രങ്ങള്‍.
What do You think about Oru Desathinte Kadha | ഒരു ദേശത്തിന്റെ കഥ (2000)?